2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

Bakrid special cookery show_ Arabian Biryani! - Part1.mp4

Chicken Biryani Arabic - Makloubeh Rice - By Vahchef @ vahrehvah.com

CHILLY CHICKEN KERALA STYLE

Kerala Style Chicken Biriyani (Dum Biriyani)

Chicken Biryani Restaurant Style - By Vahchef @ vahrehvah.com

Pearl spot - karimeen fry kerala style - By Vahchef @ Vahrehvah.com

Beef Curry Kerala Style Video Recipe

Sree Nath - Kerala avial (Malayalam)

നോണ്‍ സ്റ്റിക് പാന്‍ ഒഴിവാക്കേണ്ട, പക്ഷെ,ശ്രദ്ധിക്കുക

നോണ്‍ സ്റ്റിക് പാന്‍ ഒഴിവാക്കേണ്ട, പക്ഷെ,ശ്രദ്ധിക്കുക

എണ്ണ ഒഴിവാക്കി പാചകം ചെയ്യാന്‍ മിക്കവാറും ആളുകള്‍ ഉപയോഗിക്കുന്നതാണ് നോണ്‍ സ്റ്റിക് പാന്‍. ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദമായത് കൊണ്ട് നോണ്‍ സ്റ്റിക് പാന്‍ നമ്മുക്ക് ഒഴിവാക്കാനാവില്ല.എന്നാല്‍ അവ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ കര്‍ശന ശ്രദ്ധ ആവശ്യമാണ്.

1. വളരെ നേരം അടുപ്പില്‍ വെച്ചു ചുടാക്കേണ്ടി വരുന്ന വലിയ പാചകപ്പണികൾക്ക്
നോണ്‍ സ്റ്റിക് പാന്‍ ഉപയോഗിക്കാതിരിക്കുക.

2. അടുപ്പില്‍ നോണ്‍ സ്റ്റിക് പാന്‍ വെച്ചിട്ട് ശ്രദ്ധ ഇല്ലാതെ ഇരിക്കരുത്. പാന്‍ അടുപ്പില്‍ വെച്ചാല്‍ വേഗം പാചകം പൂര്ത്തി യാക്കി തീ കെടുത്തുക.

3. നോണ്‍ സ്റ്റിക് പാന്‍ ഒരു പരിധിക്കപ്പുറം ചുടാകാതെ സൂഷിക്കണം. 400 മുതല്‍ 500 ഡിഗ്രി

4. ലോഹങ്ങള്‍ കൊണ്ടുള്ള ചട്ടുകങ്ങള്‍, സ്പൂണ്‍ മുതലായവ നോണ്‍- സ്റ്റിക് പാനില്‍ ഉപയോഗിക്കരുത്. പകരം അറ്റം മൃദുവായ തടിചട്ടുകങ്ങള്‍ ഉപയോഗിക്കാം.

5. നോണ്‍ സ്റ്റിക് പാന്‍ കഴുകുമ്പോള്‍ വെറുതെ വെള്ളം ഒഴിച്ചു കൈ കൊണ്ട് തുത്ത് കഴുകുക. മൃദുവായ സ്പോഞ്ച് വെള്ളത്തില്‍ മുക്കി കഴുകാം. മാന്തികഴുകരുത്

2013 ഒക്‌ടോബർ 8, ചൊവ്വാഴ്ച

മുട്ട ബിരിയാണി

മുട്ട ബിരിയാണി




വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മുട്ട ബിരിയാണി.

ചേരുവകള്‍

ബസ്മതി അരി - 3 കപ്പ്
ചൂട് വെള്ളം – 6 കപ്പ്‌
നെയ്യ് ആവശ്യാനുസരണം

അരി വേവിയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ : കറുകപ്പട്ട 2 , .ഗ്രാമ്പൂ – 4 വയണയില 1 .ഏലക്ക – 2 നാരങ്ങാ നീര്{ഒന്നിന്റെ} , ഉപ്പ് .

മുട്ട മസാലയ്ക്ക് വേണ്ടത്
മുട്ട - 4 എണ്ണം
സവാള – 3 അരിഞ്ഞത്
വെളുത്തുള്ളി അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 3
ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക
തക്കാളി - 2 അരിഞ്ഞത്
പുതിനയില കുറച്ച്
മല്ലിയില നുറുക്കിയത് ഒരു പിടി
നാരങ്ങാ നീര് – ഒന്നിന്റെി
മഞ്ഞള്പൊടി - 1/2 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി - 1/2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - 1 ടേബിള്‍ സ്പൂണ്‍
ബിരിയാണി മസാല - ഒരു ടേബിള്‍ സ്പൂണ്‍.

ഈസ്റ്റെര്‍ന്‍ ബിരിയാണി മസാലയാണ് ഉപയോഗിച്ചത്.വേണമെങ്കില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കുകയും ചെയ്യാം.അതിനു വേണ്ടത് ഗ്രാമ്പൂ 4 , പെരുംജീരകം അര ടീസ്പൂണ്‍ , ഏലയ്ക്ക രണ്ടെണ്ണം ,കറുവപ്പട്ട ഒന്ന്, തക്കോലം ഒന്ന് ,ജാതിപത്രി 3,
കല്പൂവ് 3 എണ്ണം, വയണയില 1 ഇത്രയും വറത്തു പൊടിയ്ക്കണം.

എണ്ണ ആവശ്യത്തിന്‌
ഉപ്പ് പാകത്തിന്

അലങ്കരിക്കാന്‍ :

സവാള അരിഞ്ഞു വറത്തത്- 1
അണ്ടിപരിപ്പ് - .10
ഉണക്കമുന്തിരിങ്ങ - 10
പുതിനയില, മല്ലിയില

തയ്യാറാക്കുന്നതു എങ്ങനെ എന്ന് നോക്കാം ;

മുട്ട പുഴുങ്ങി എടുത്തു തോട് പൊളിച്ചു നടുവേ കീറി മാറ്റി വയ്ക്കുക
അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോര്ന്നു് കഴിയുമ്പോള്‍ ഒരു വട്ട’ പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ഒരു സവാള അരിഞ്ഞതിന്റെ. പകുതി ചെറുതായി വറക്കുക,അതിലേക്കു കറുവപ്പട്ട,ഗ്രാമ്പൂ ,എലയക്ക, വയണയില എന്നിവ ഇട്ടു ആറു കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്ത്ത്ാ ഒരു നാരങ്ങാ നീര് കുരുവില്ലാതെ പിഴിഞ്ഞ് ഒഴിച്ച് വെള്ളം തിളയ്ക്കുമ്പോള്‍ അരി ഇടുക.\
നാരങ്ങാ നീര് ചേര്ത്താ ല്‍ അരി വെന്തു കിട്ടുമ്പോള്‍ ഒന്നിനൊന്നു തൊടാതെ കിട്ടും
അരി മുക്കാല്‍ വേവ് ആകുമ്പോള്‍ തീയ് അണയ്ക്കുക .വെള്ളം വറ്റുന്നതാണ് കണക്ക്.
ഇനി ഇപ്പോള്‍ അങ്ങനെ വെള്ളം വറ്റിച്ചു എടുക്കാന്‍ അറിയില്ല എങ്കില്‍ അരി മുക്കാല്‍ വേവ് ആകുമ്പോള്‍ വാര്താലും മതി, വറ്റിയ്ക്കുമ്പോള്‍ ചേര്ക്കുന്നതിലും കൂടുതല്‍ ഉപ്പ് ചേര്ക്ക്ണം എന്ന് മാത്രം.
ഇനി ഒരു പാന്‍ ചൂടാക്കി ഒരു സവാള അരിഞ്ഞത് നെയ്യില്‍ വറത്തു കോരി മാറ്റി വയ്ക്കുക.അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഇതില്‍ തന്നെ വറത്തു എടുക്കണം.

ഇനി മുട്ട മസാല ഉണ്ടാക്കണം
അതിനു ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ചിരിയ്ക്കുന്ന മൂന്നു സവാള ഇട്ടു വഴറ്റണം,നന്നായി വഴന്നു കഴിയുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേര്ത്പച്ചമണം മാറുന്ന വരെ വഴറ്റുക,തക്കാളി അരിഞ്ഞതും,പുതിനയിലയും മല്ലിയിലയും വഴറ്റി മുളക് പൊടിയും മല്ലിപൊടിയും ബിരിയാണി മസാലയും മഞ്ഞള്പൊടിയും വഴറ്റി മുട്ടയും ആവശ്യത്തിനു ഉപ്പും ചേര്ത്ത് ഇളക്കി മസാലയെല്ലാം നന്നായി മുട്ടയില്‍ യോജിപ്പിച്ച് അല്പം നാരങ്ങാ നീരും ചേര്ത്ത് അടച്ചു വയ്ക്കുക.രണ്ട്‌ മൂന്നു മിനിറ്റ് കഴിഞ്ഞു തീയ് അണയ്ക്കുക.മുട്ട മസാല തയ്യാര്‍

ഇനി ഒരു വട്ട പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ ഒഴിയ്ക്കുക.എന്നിട്ട് മുക്കാല്‍ വേവ് ആയ ചോറ് നിരത്തിയിടുക,മുട്ട മസാല കൂട്ട് നിരത്തുക.വീണ്ടും ചോറ് ഇടുക , അല്പം നെയ്യ് മുകളിലായി തൂവുക.അരിഞ്ഞു വച്ചിരിയ്ക്കുന്ന പുതിനയില ,മല്ലിയില, അണ്ടിപരിപ്പ്,കിസ്മിസ് എന്നിവ ഇടയില്‍ വിതറാം,ഇനി വീണ്ടും ചോറ് വിതറാം..വീണ്ടും മുട്ട മസാല നിരത്തിയിടുക, ചോറും നിരത്തുക.ഏറ്റവും മുകളിലായി .ഒരു ടീ സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവ ചേര്ക്കു ക .മല്ലിയിലയും പുതിനയിലയും വിതറിയിട്ട് നല്ലത് പോലെ അടച്ചു ചെറിയ തീയില്‍ 8 മിനിട്ട് വേവിയ്ക്കുക... തീയ് അണച്ച് 5 മിനിറ്റ് അടച്ചു തന്നെ വെയ്ക്കുക..മുട്ട ബിരിയാണി തയ്യാര്‍. ....;

മുട്ട മസാല ഉണ്ടാക്കുമ്പോള്‍ എരിവു അനുസരിച്ച് കുരുമുളക് പൊടിയും വേണമെങ്കില്‍ ചേര്ക്കാവുന്നതാണ്.
സാഫ്രോണ്‍ അല്പം ചൂട് ആറിയ വെള്ളത്തില്‍ കലക്കിയത് ഒരു പിടി ചോറില്‍ മിക്സ്‌ ചെയ്തു ചെര്ക്കാവുന്നതും ആണ്. ഫുഡ്‌ കളര്‍ ചേര്ക്കണമെങ്കില്‍ അങ്ങനെ ചെയ്യാം

മൈദമാവുകൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കാം

മൈദമാവുകൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍
മൈദമാവ് -ഒരു കപ്പ്
ശര്‍ക്കര -100 ഗ്രാം (പാനിയാക്കിയത്)
ഏലയ്ക്കാപ്പൊടി എള്ള് -അര ടീസ്പൂണ്‍ വീതം
ജീരകം -ഒരു നുള്ള്
കൊപ്രക്കൊത്ത് -ഒരു ടേബിള്‍ സ്പൂണ്‍ (നെയ്യില്‍ വറുത്തത്) സോഡാപ്പൊടി -ഒരു നുള്ള് .
ഉപ്പ് -ഒരു നുള്ള്
വെളിച്ചെണ്ണ -വറുക്കാന്‍ ആവശ്യമായത്

unniyappam
തയ്യാറാക്കുന്ന വിധം
മൈദമാവില്‍ ശര്‍ക്കരപ്പാനി ഒഴിച്ചു കലക്കി വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് അല്‍പ്പനേരം വയ്ക്കുക. അപ്പക്കാര അടുപ്പത്തു വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അപ്പത്തിന്റെ മാവ് ഒരോ കുഴിയിലേക്കും ഒഴിച്ച് ഇരുവശവും മൂപ്പിച്ചു കോരുക. അപ്പത്തിന് അല്‍പ്പം കൂടി മയം വരണമെങ്കില്‍ പഴം കൂടി അരച്ച് മാവിനൊപ്പം ചേര്‍ക്കാം.

മാമ്പഴ പച്ചടി തയ്യാറാക്കാം

മാമ്പഴ പച്ചടി തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍
മാമ്പഴം -നാലെണ്ണം
ചുരണ്ടിയ തേങ്ങ -കാല്‍ കപ്പ്
ജീരകം -ഒരുനുള്ള്
ഉപ്പ് -ആവശ്യത്തിനു
കറിവേപ്പില
ശര്‍ക്കര -ഒരു കപ്പ്
കടുക് -ആവശ്യത്തിനു
മുളകുപൊടി
മഞ്ഞള്‍പൊടി
എണ്ണ.

mambazha pachadi
തയ്യാറാക്കുന്ന വിധം
മാമ്പഴത്തിന്റെ സൈഡ് വശങ്ങള്‍ പൂളി മുറിച്ചെടുക്കുക. ഒരു പത്രത്തില്‍ ബാക്കി വന്ന മമ്പഴവുമ് പൂളി എടുത്ത കഷങ്ങളും മഞ്ഞള്‍പൊടി,മുളകുപൊടി, ഉപ്പ് എന്നിവ ചേര്ത്തു അടുപ്പില്‍ വെക്കുക. വെന്തു കഴിയുമ്പോള്‍ ശര്‍ക്കര ഇടുക (വെള്ളം കൂടി പോകരുത്). തേങ്ങയും ജീരകവും ചേര്ത്തു നന്നായി അരച്ചെടുക്കുക. ഇത് അടുപ്പില്‍ ഉള്ള മാങ്ങയില്‍ ചേര്ക്കുക. ഒരുപാട് ചാര്‍ ആകേണ്ട അവശ്യം ഇല്ല. ചീന ചട്ടിയില്‍ എണ്ണ ഒഴിചു കടുകിട്ട് പൊടിക്കുക. ( വറ്റല്‍ മുളക് ഉണ്ടെങ്കില്‍ ഇടുന്നത് നല്ലതാണു) കറിവേപ്പിലയും ഇട്ടു കറിയില്‍ ചേര്‍ത്തിളക്കുക. ഇതോടെ മാമ്പഴ പച്ചടി റെഡി.

ഇഡ്ഡലി ഉപ്പുമാവ് തയ്യാറാക്കാം

ഇഡ്ഡലി ഉപ്പുമാവ് തയ്യാറാക്കാം


ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്ഡലി -ആറ്
വറ്റല്‍മുളക് പിച്ചിക്കീറിയത് -രണ്ട്
കാരറ്റ് പൊടിയായി അരിഞ്ഞത് -അരക്കപ്പ്
ഗ്രീന്‍പീസ് വേവിച്ചത് -അരക്കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് -ഒന്ന്
കറിവേപ്പില -ഒരു തണ്ട്

idly upma
തയ്യാറാക്കുന്ന വിധം
ഇഡ്ഡലി കൈകൊണ്ട് പൊടിച്ചു വയ്ക്കുക. പാനില്‍ എണ്ണയൊഴിച്ച് കടുകു പൊട്ടിച്ചശേഷം വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതില്‍ കാരറ്റിട്ട് വഴന്നു വരുമ്പോള്‍ ഗ്രീന്‍പീസ് ചേര്‍ക്കുക. കാല്‍ കപ്പ് വെള്ളമൊഴിച്ച് ഇതില്‍ ഉപ്പു ചേര്‍ത്ത് അടച്ചുവച്ചു വേവിക്കുക. വെള്ളം വറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റുക. ഒടുവില്‍ ഇഡ്ഡലി ചേര്‍ത്ത് ഉണങ്ങി വരുമ്പോള്‍ വാങ്ങുക. ചൂടോടെ ഉപയോഗിക്കു.

നാവില്‍ കൊതിയൂറും ഫിഷ് മോളി തയ്യാറാക്കാം

നാവില്‍ കൊതിയൂറും ഫിഷ് മോളി തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ അര കിലോ
സവാള അരിഞ്ഞത് കാല്‍ കപ്പ്
പച്ചമുളക് രണ്ടായി പിളര്‍ന്നത് 8 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് 1 ടീസ്പൂണ്‍
മുളകു പൊടി 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അര കപ്പ്
രണ്ടാം പാല്‍ ഒന്നേകാല്‍ കപ്പ്
വിനാഗിരി കാല്‍ ടീസ്പൂണ്‍
കുരുമുളകു പൊടി അര ടീസ്പൂണ്‍
കറുവാ പട്ട ചെറുത് 2 കഷണം
ഗ്രാമ്പു 4 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മൈദ മാവ് കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍

fish molly
തയ്യാറാക്കുന്ന വിധം
മത്സ്യം കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളായി മുറിക്കുക. ഇതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടീസ്പൂണ്‍ മുളകു പൊടിയും ഉപ്പും പുരട്ടി അല്പനേരം വെയ്ക്കണം. പിന്നീട് ചീനിച്ചട്ടിയിലോ ഫൈയിംഗ് പാനിലോ എണ്ണ ചൂടാക്കി മീന്‍ അതിലിട്ട് മൂത്തു പോകാതെ നേരിയതായി ഫൈ ചെയ്ത് എടുക്കണം. അതിനു ശേഷം ഒരു സോസ് പാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റണം. തവിട്ടു നിറമാകുമ്പോള്‍ മൈദ, മുളകു പൊടി, കുരുമുളകു പൊടി, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവയിട്ട് വഴറ്റണം. എന്നിട്ട് രണ്ടാം പാല്‍, ഇഞ്ചി, പച്ചമുളക്, വിനാഗിരി, ഗ്രാമ്പു, പട്ട, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പാത്രം അടച്ച്, ചെറിയ തീയില്‍ ഏകദേശം കാല്‍ മണിക്കൂര്‍ തിളപ്പിക്കണം. ഇതില്‍ വറുത്തു വച്ചിരിക്കുന്ന മീന്‍ ചേര്‍ക്കണം. നല്ലവണ്ണം തിളച്ചു കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് പാത്രം അടുപ്പില്‍ നിന്നും വാങ്ങണം

എളുപ്പത്തില്‍ ഇഞ്ചിക്കറി തയ്യാറാക്കാം




 









എളുപ്പത്തില്‍ ഇഞ്ചിക്കറി തയ്യാറാക്കാം

puli Inji

ഇഞ്ചി കനം കുറച്ചുവട്ടത്തിലരിഞ്ഞുവെളിച്ചെണ്ണയില്‍ വരുത്തുപോടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.

ചോറിനൊപ്പം രുചികരമായ ചമ്മന്തിപ്പൊടി


chammanthipodi











 









ചോറിനൊപ്പം രുചികരമായ ചമ്മന്തിപ്പൊടി


ആവശ്യമുള്ള സാധനങ്ങള്‍
തേങ്ങ ചുരണ്ടിയത് -ഒന്ന്
ഉണക്കമുളക് -10 എണ്ണം
കായപ്പൊടി -കാല്‍ ടീസ്പൂ.
ഉഴുന്ന് -മുക്കാല്‍ കപ്പ്
മല്ലി -കാല്‍ കപ്പ്
മല്ലിയില -1 കെട്ട്
കറിവേപ്പില -1 പിടി
പുളി -1 ചെറിയ ഉരുള
ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ ചുരണ്ടി കറിവേപ്പിലയും 2 ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് പൊന്‍നിറമാകുംവരെ വറുക്കുക. എണ്ണമയം അധികമുള്ളത് മാറിക്കിട്ടാനായി ഒരു കടലാസില്‍ നിരത്തുക.

ഒരു ടീസ്പൂണ്‍ എണ്ണയില്‍ കായം, ഉണക്കമുളക്, ഉഴുന്ന്, മല്ലി എന്നിവയിട്ട് ചുവക്കെ വറുക്കുക. മല്ലിയില കഴുകി വൃത്തിയാക്കി വയ്ക്കുക. വെള്ളം പൂര്‍ണമായും കളഞ്ഞുവയ്ക്കുക. തണ്ടില്‍ നിന്നു മാറ്റുക. പുളി, ഉപ്പ് എന്നിവ ചേര്‍ത്ത് എല്ലാംകൂടി തരുതരുപ്പായി അരച്ചെടുക്കുക. ചോറിനൊപ്പമാണ് കൂടുതലായും വിളമ്പാറ്. എന്നിരുന്നാലും ദോശ, ഇഡ്ഡലി എന്നിവയ്‌ക്കൊപ്പവും വിളമ്പാം.

കടച്ചക്ക ഉലര്‍ത്തിയത്

കടച്ചക്ക ഉലര്‍ത്തിയത്


ആവശ്യമുള്ള സാധനങ്ങള്‍
കടച്ചക്ക -1
വറ്റല്‍ മുളക് ചതച്ചത് -രണ്ട് ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി -എട്ട് അല്ലി
വെളുത്തുള്ളി -ആറ് അല്ലി
ഉപ്പ് -പാകത്തിന്
എണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില -2 ഇതള്‍

തയ്യാറാക്കുന്ന വിധം
കടച്ചക്ക ഉപ്പു ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണ ചേര്‍ത്ത് ചുവന്നുള്ളി ചതച്ചതും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് മൂപ്പിക്കുക. ചതച്ചെടുത്ത വറ്റല്‍ മുളകും ചേര്‍ക്കുക. വേവിച്ചു വച്ച കടച്ചക്ക ഇട്ട് ഉലര്‍ത്തിയെടുക്കുക. കറിവേപ്പില ചേര്‍ത്ത് ചൂടോടെ വിളമ്പാം..









..






























2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

ബനാന ഇഡ്ഡലി

കഡായി പനീർ

കഡായി പനീർ
(പറയാനുള്ള പാടേ ഒള്ളൂ ഒണ്ടാക്കാൻ ഒരു ബഡായി പറയുന്ന പാട് പോലും ഇല്ല)

റെസിപി ചുവടെ

1. പനീർ ക്യൂബ്സ് - 250 ഗ്രാം

2.ഗ്രാമ്പൂ - 2 എണ്ണം
ഏലക്ക - 2 എണ്ണം
കറുവാപട്ട - 2 കഷണം
ഉണക്ക മുളക് - 3 ഏണ്ണം (മുറിച്ചത്)
കറുവ ഇല - 1 എണ്ണം മുറിച്ചത്
ഉണക്ക മല്ലി പൊടിച്ചത് - 1 ടേബിൾ സ്പൂണ്‍ (ഇല്ലാന്ന് പറഞ്ഞു രക്ഷപെടാം എന്ന് കരുതേണ്ട, ഒരു പാൻ അടുപതു വെച്ച് കുറച്ചു മൂപിച്ചു പൊടിക്ക് വേഗം)

3. സവാള - 1 വലുത് കൊത്തി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ - 1 ടേബിൾ സ്പൂണ്‍
മുളക് പൊടി - 2 ടി സ്പൂണ്‍
മല്ലിപൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1 / 4 ട്സ് സ്പൂണ്‍

4. തക്കാളി - 1 വലുത് കൊത്തി അരിഞ്ഞത്
5 എണ്ണ - 50 മില്ലി
6. ഉപ്പു ആവശ്യത്തിനു
7. വെള്ളം 1 / 2 കപ്പ്‌

തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ആ പനീർ കുട്ടന്മാരെ ഒന്ന് ചെറുതായി വറത്തു കോരുക (കരിക്കരുത് അവർ വെള്ളക്കാരാ - അത്യാവശ്യ സൌന്ദര്യ ബോധം ഒക്കെ വേണേ നമ്മുക്ക്)

ഇനി പാനിൽ ഉള്ള എണ്ണയിൽ 2 ആമത് പറഞ്ഞിരിക്കുന്ന സാധനങ്ങൾ ചേര്ക്കുക (മല്ലി പകുതി മാത്രം ചേർത്താൽ മതി - വറ്റൽ മുളക് അവസാനം ഇടുക)

ഇനി ഇതിലേക്ക് സവാള ഇട്ടു വഴറ്റണം. അല്പം ഉപ്പും ചേര്ക്കാം.
ഒന്ന് വഴലുംബോൾ ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ ഇട്ടു വഴറ്റണം. പച്ച മണം മാറുമ്പോൾ മുളക് പൊടി ചേർത്ത് കരിയാതെ മൂപ്പിക്കുക(നിറം വേണമെങ്കിൽ - വേണ്ടേൽ കരിച്ചോ)

നന്നായി മൂത്ത മണം വന്നോ?
എന്നാൽ പിന്നെ തക്കാളി അങ്ങോട്ട് ഇട്ടു നന്നായി വഴറ്റുക.
വറുത്തു വെച്ചിരിക്കുന്ന പനീർ ക്യൂബ്സും ചേർത്ത് ഇളക്കി യോജിപ്പിച്ച് അര കപ്പ്‌ വെള്ളം ചേർത്ത് ഒന്ന് മൂടി വെക്കുക.
3 മിനിറ്റ് കഴിഞ്ഞു(സമയം കറക്റ്റ് ആരിക്കണം, കരിച്ചു കളഞ്ഞിട്ടു ഷെറിൻ മാത്യുവിനെ കുറ്റം പറയരുത്) മൂടി തുറന്നു തീ കുറച്ചു എണ്ണ തെളിയുന്ന വരെ വെള്ളം വറ്റിക്കുക.

അവസാനമായി മാറ്റി വെച്ചിരിക്കുന്ന പകുതി മല്ലിപൊടി ചേർത്ത് 1 മിനിറ്റ് ഇളക്കി അടുപ്പിൽ നിന്നും ഇറക്കുക.

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

പോഷക സമ്പന്നം നമ്മുടെ മുരിങ്ങക്ക .

ബിരിയാണി മസാല

  • ബിരിയാണി മസാല

    വേണ്ട ചേരുവകള്‍:

    ഗ്രാമ്പൂ :- 7-9
    കറുവപ്പട്ട :- ഒരു വലിയ കഷണം
    പച്ച ഏലയ്ക്ക :- 5
    കറുത്ത ഏലയ്ക്ക :- 2
    ജാതിക്ക പൊടി :- 1/2 ടീസ്പൂണ്‍
    ജീരകം :- 1 ടീസ്പൂണ്‍,
    പെരുംജീരകം :- 1 ടീസ്പൂണ്‍,
    കരിംജീരകം :- 1 ടീസ്പൂണ്‍,
    ജാതിപത്രി :- 3
    തക്കോലം :- 2
    കല്പൂവ് :- 3-4 എണ്ണം
    Bay Leaf :- 1


    ഇവയെല്ലാം ചെറുതായി വറുത്ത് പൊടിച്ചെടുക്കണം.

    ******************************

    Biryani Masala Powder

    Makes - 1/2 cup

    Ingredients Needed:

    Cloves – 7 - 9
    Cinnamon – 1 big stick
    Green Cardamom – 5
    Black Cardamom - 2
    Nutmeg, powder – 1/2 tsp
    Cumin seed – 1 tsp
    Shah jeera – 1 tsp
    Mace – 3
    Marathi Mogga - 1
    Rathi Puvvu / Dagad Phool / Pathar Phool / Black Stone Flower - 3 -4 nos
    Star Anise - 2

    You can also include 1/2 tsp of Fennel seeds

    How to make biryani Masala powder:

    Heat a non stick pan, when it's hot, simmer and add all the whole spices. Toss around for couple of mins making sure the heat is spread on all sides. Take care not to smoke or chard any spice.
    When you have tossed it for couple of minutes, transfer to a plate and allow it to cool.
    Grind to a smooth powder when it's cooled.
    Store in an air tight container and use for making masala rice

2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

കുടംപുളി ഇട്ടുവച്ച ചെമ്മീന്‍ തേങ്ങാകൊത്തു കറി

  • കുടംപുളി ഇട്ടുവച്ച ചെമ്മീന്‍ തേങ്ങാകൊത്തു കറി

    ഫ്രഷ്‌ ചെമ്മീന്‍ കഴുകി വ്രത്തിയാക്കിയത് - അര കിലോ
    പച്ച തേങ്ങ പുറം തൊലി ചെത്തി കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്‌ -അര മുറി
    ഇഞ്ചി ഒരു വലിയ കഷണം

    വെളുത്തുള്ളി - പത്ത് അല്ലി
    ചുവന്നുള്ളി - പതിനഞ്ച് അല്ലി
    കാശ്മീരി മുളക് പൊടി - രണ്ടര ടേബിള്‍ സ്പൂണ്‍
    മല്ലി പൊടി - ഒരു ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
    വെളിച്ചെണ്ണ - നാല് ടേബിള്‍ സ്പൂണ്‍
    കുടംപുളി രണ്ടല്ലി
    കരുവേപ്പില മൂന്ന് ഇതള്‍

    പാചകം ചെയ്യുന്ന വിധം

    മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചു ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുതുള്ളി ചേര്‍ത്ത് ചെറുതായി വാടുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേര്‍ത്ത് വഴറ്റുക. ചെറുതായി വഴലുമ്പോള്‍ അരിഞ്ഞ്‌ വച്ചിരിക്കുന്ന തേങ്ങാ കൊത്തു ചേര്‍ത്തു ചേരുവ നല്ലവണ്ണം വഴറ്റുക. ഉള്ളി മൂത്ത്നല്ല ഗോള്‍ടെന്‍ ബ്രൌണ്‍ ആകുമ്പോള്‍ തീ കുറച്ചു മുളക് പൊടി മല്ലിപ്പൊടി മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. മസാലക്ക് ആവശ്യമായ ഉപ്പ് ചേര്‍ക്കുക.മസാല ചെറു തീയില്‍ വഴന്ന്‍ എണ്ണ തെളിയുമ്പോള്‍ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു പരുവത്തില്‍ ആക്കുക. ഈ വെള്ളം വറ്റി എണ്ണ തെളിയുമ്പോള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ചു തിളപ്പിക്കുക ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്ത് കുടംപുളിയും പാകത്തിനു ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ചെമ്മീന്‍ മുക്കാല്‍ വേവാകുംമ്പോള്‍ കരുവേപ്പില ചേര്‍ത്തു ബാക്കി വേവിച്ച്‌ ചാറു കുറുകുമ്പോള്‍ വാങ്ങുക

ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രെയ്ക്ക്ഫാസ്റ്റ് ഇഡലിയും സാമ്പാറും !

ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രെയ്ക്ക്ഫാസ്റ്റ് ഇഡലിയും സാമ്പാറും !


നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം ഏതാ? എന്തായാലും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണം ഇഡലിയും സാമ്പാറുമാണെന്ന് പഠനറിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രഭാത ഭക്ഷണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാല് മെട്രോ നഗരങ്ങളിലാണ് പഠനം നടത്തിയത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് മുതല്‍ നാല്‍പത് വയസുവരെയുള്ളവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3600 പേരിലാണ് പഠനം നടത്തിയത്. പഠന പ്രകാരം മൂന്ന് ഇഡ്‌ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം. മുംബൈയില്‍ 79% പേരും പോഷകമില്ലാത്ത പ്രഭാതഭക്ഷണം കഴിക്കാത്തവരാണ്. ഡല്‍ഹിയില്‍ ഇത് 76 ശതമാനവും കൊല്‍ക്കത്തയില്‍ ഇത് 75 ശതമാനവുമാണ്. എന്നാല്‍ ചെന്നൈയില്‍ ഈ നിരക്ക് 60 ശതമാനം മാത്രമാണ്. കൊല്‍ക്കത്തയിലെ പ്രഭാതഭക്ഷണം മൈദയില്‍ ഉണ്ടാക്കിയതാണ്. ആരോഗ്യകാര്യത്തിലും ഭക്ഷണക്രമത്തിലും ഇന്ത്യക്കാര്‍ പൊതുവില്‍ ശ്രദ്ധിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇഡ്‌ലിയും സാമ്പാറും മികച്ച പ്രഭാതഭക്ഷണമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മുംബൈ നിര്‍മ്മല നികേതന്‍ കോളേജിലെ അദ്ധ്യാപിക മാലതി ശിവരാമകൃഷ്ണന്‍ പറഞ്ഞു. ഇനി പറയൂ നിങ്ങള്‍ക്കും പ്രിയപ്പെട്ട ബ്രൈയ്ക്ക് ഫാസ്റ്റ് ഇതു തന്നെയാണോ?

2013 ഒക്‌ടോബർ 1, ചൊവ്വാഴ്ച

കോഴിത്തോരന്‍


അവിയല്‍

അവിയല്‍
ആവശ്യമുള്ള സാധനങ്ങള്‍

അവിയലിന് സാധാരണയായി ഉപയോഗിക്കുന്നത് കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, കൊത്തമര, ബീന്‍സ്/പയര്‍, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാംകൂടി എകദേശം ഒരു കിലോ പച്ചമ
ുളക് - 8-10 എണ്ണം.
തേങ്ങ ചിരകിയത് - ആവശ്യത്തിന് വേണം. പിശുക്ക് പാടില്ല.
പുളി - ആവശ്യത്തിന്. പുളിക്ക് പകരം തൈരോ, മാങ്ങയോ ഉപയോഗിക്കാം.
ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ - ഒക്കെ ആവശ്യം പോലെ

ഉണ്ടാക്കുന്ന വിധം

പച്ചക്കറികള്‍ എല്ലാം കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. (കായയുടെ തൊണ്ടു കളയേണ്ട ആവശ്യമില്ല). പച്ചമുളകും രണ്ടായി കീറി ഇതിലിടുക. പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം ചുവടു കട്ടിയുള്ള പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക (കുക്കറില്‍ വേവിയ്ക്കരുത്). ഒന്നു ചൂടായാല്‍ പുളി പിഴിഞ്ഞതും ചേര്‍ക്കാം. ഇടയ്ക്കിടെ ഇളക്കികൊടുക്കുക. തേങ്ങ ജീരകം ചേര്‍ത്ത് ഒന്നു ചതച്ചെടുക്കുക. അരഞ്ഞുപോകരുത്. മിക്സിയിലാണെങ്കില്‍ വെള്ളം ചേര്‍ക്കാതെ ഒന്നു തിരിച്ചെടുത്താല്‍ മതിയാവും.

കഷ്ണങ്ങള്‍ വെന്ത് വെള്ളം നിശ്ശേഷം വറ്റിക്കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം. അതിനുശേഷം ചതച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കണം. അവസാനം കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഉടനെ തന്നെ അടച്ചു വയ്ക്കുക
.

പൈനാപ്പിള്‍ കിച്ചടി

പൈനാപ്പിള്‍ കിച്ചടി


ചേരുവകള്‍

പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് : ഒരു കപ്പ്.
തേങ്ങ: ഒരു മുറിയുടെ പകുതി
തൈര്: അര കപ്പ്
പച്ചമുളക്: രണ്ടെണ്ണം
വറ്റല്‍മുളക്: രണ്ടെണ്ണം
ജീരകം: ഒരു നുള്ള്
മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്: ആവശ്യത്തിന്
കടുക്, കറിവേപ്പില, വെളിച്ചെണ്ണ: ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം:
പൈനാപ്പിള്‍ അല്‍പ്പം ഉപ്പും, മുളക്പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക. തേങ്ങ ചിരകിയത് രണ്ടു പച്ചമുളകും, അല്‍പ്പം ജീരകവും ചേര്‍ത്ത് തരിയില്ലാതെ അരയ്ക്കുക. അത് വെന്ത പൈനാപ്പിളിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍, തൈര് മിക്സിയില്‍ അടിച്ചു ചേര്‍ക്കുക. ഒന്നുകൂടി തിളക്കുമ്പോള്‍, വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച്, വറ്റല്‍ മുളക് കഷണങ്ങളാക്കിയതും, കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയില്‍ താളിക്കുക....

പൈനാപ്പിള്‍ കിച്ചടി റെഡി.

ഇഞ്ചിക്കറി

ഇഞ്ചിക്കറി

ചേരുവകള്‍:-:- :-:::""::::::::::"":-:

ഇഞ്ചി - 250 ഗ്രാം
തേങ്ങ - 1 എണ്ണം ( ചിരവിയത് )

മുളക് പൊടി - അര ടി സ്പൂണ്‍
മല്ലി പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ പൊടി - അര ടി സ്പൂണ്‍
വാളന്‍ പുളി - രണ്ടു നെല്ലിക്കാ വലിപ്പത്തില്‍
ശര്‍ക്കര - 20 ഗ്രാം
വറ്റല്‍ മുളക് - 4 എണ്ണം
പച്ചമുളക് - 5 എണ്ണം
കറിവേപ്പില
കടുക്
എണ്ണ

പാകം ചെയ്യുന്ന വിധം:

ഇഞ്ചി ചെറുതായി കനം കുറച്ചരിഞ്ഞു മൊരിയുന്നത് വരെ വറുക്കുക. ഇഞ്ചി വറുത്തു ബാക്കി വന്ന എണ്ണയിലെയ്ക്ക് തേങ്ങ ചെരണ്ടിയത് ഇട്ടു വറുക്കുക .. ചുവന്ന നിറമാകുമ്പോള്‍ മുളക് പൊടിയും മല്ലി പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് മൂപ്പിക്കുക .

ഇതെലാം കൂടി കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക .

ചീനച്ചട്ടില്‍ കൂടുതല്‍ കറിവേപ്പില ഇട്ടു കടുകും വറ്റല്‍ മുളകും താളിച്ച് ‌, അതില്‍ പച്ചമുളകും ചേര്‍ത്തു നന്നായി വറുക്കുക. ആവശ്യത്തിനു ഉപ്പും പുളിവെള്ളവും (പുളി പിഴിഞ്ഞത്) ചേര്‍ത്ത് ചെറുതായി തിളപ്പിക്കുക .

ഇതിനകത്ത് അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-തേങ്ങാ ചേരുവ ചേര്‍ത്തു കുറുകുന്നത് വരെ തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതിലേക്ക് ശര്‍ക്കര ചിരകി ചേര്‍ക്കണം .

ഇഡ്ഡലി മാവിന്റെ പരുവത്തില്‍ തീയില്‍ നിന്നും ഇറക്കി വെക്കാം

കൂട്ടു കറി

കൂട്ടു കറി

ആവശ്യമുള്ള സാധനങ്ങള്‍
ചേന -200ഗ്രാം
പച്ചക്കായ -100ഗ്രാം
കടല -50ഗ്രാം

മുളകുപൊടി -ഒന്നര സ്പൂണ്‍
മഞ്ഞള്‍പൊടി -ഒരു സ്പൂണ്‍
ഉഴുന്നു പരിപ്പ് -20ഗ്രാം
ശര്‍ക്കര -50ഗ്രാം
തേങ്ങ -ഒന്ന്
കറിവേപ്പില -രണ്ട് തുണ്ട്
ജീരകം -ഒരു ടീസ്പൂണ്‍
കടുക് -25ഗ്രാം


പാകം ചെയ്യുന്ന വിധം:
ചേനയും കായും ചെറിയ കഷണങ്ങളാക്കി അരിയുക . ഇതിലേയ്ക്കു കടല, മഞ്ഞള്‍പൊടി, പാകത്തിന് ഉപ്പ്, ശര്‍ക്കര, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിയ്ക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത് ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്നു പരിപ്പ് ,കറിവേപ്പില എന്നിവ ചേര്‍ത്തു താളിക്കുക. ഇതില്‍ അല്പം തേങ്ങ ചിരകിയതും ചേര്‍ക്കാം. ഇവ കഷണങ്ങളില്‍ നന്നായി യോജിപ്പിയ്ക്കുക.
********************************
കൂട്ടുകറി

ചേരുവകള്‍
വാഴയ്ക്ക് 2
കടല 1 കപ്പ്
തേങ്ങ ചുരണ്ടിയത് അര മുറി
മഞ്ഞള്‍ പൊടി 1 നുളള്
ജീരകം അര ടി/സ്
കുരുമുളക് പൊടി 2 ടി/സ്
ഉണക്കമുളക് 2-3
കടുക്
കറിവേപ്പില
തേങ്ങ
ഉഴുന്ന് പരിപ്പ്
ചെറിയ ഉളളി
വെളളം
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
കടല തലേന്നു തന്നെ വെളളത്തില്‍ കുതിര്‍ത്തിടണം.പിറ്റേന്ന് കടലയും വാഴയ്ക്കയും ഉപ്പ്,കുരുമുളക് പൊടി,,കുറച്ച് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വെവ്വേറെ വേവിക്കണം.ജീരകവും ചുരണ്ടി വച്ചിരിക്കുന്ന തേങ്ങയും മിക്‌സിയിലിട്ട് അരച്ചെടുക്കുക.ശേഷം വേവിച്ചു വച്ചിരിക്കുന്ന കടലയും വാഴയ്ക്കയും കൂട്ടി യോജിപ്പിച്ച ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് ഈ മിശ്രിതം ചെറു തീയില്‍ തിളപ്പിക്കുക.മറ്റേ അടുപ്പിലേക്ക് ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്,ഉഴുന്ന് പരിപ്പ്്,കറവേപ്പില,ചെറിയ ഉളളി,ഉണക്കമുളക്,ചുരണ്ടിയ തേങ്ങ ഇവ താളിച്ച് തിളപ്പിച്ചു വച്ചിരിക്കുന്ന കൂട്ടുകറി മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
******************************
കൂട്ടുകറി

ചേരുവകള്‍
പുഴുങ്ങിയ ഉരുളക്കിഴങ്ങ് - 2 എണ്ണം. (സമചതുരങ്ങളായി മുറിച്ചത്.)
ചുവന്നുള്ളി (ചതച്ചത്) - 10 എണ്ണം
ഇഞ്ചി - 1 ഇഞ്ച് വലിയ കഷ്ണം
വെളുത്തുള്ളി
കുതിര്‍ത്ത ഉഴുന്ന് പരിപ്പ് (വടയുണ്ടാക്കുന്നതിനു വേണ്ടി) - 1/2 കപ്പ്
പച്ചമുളക് - 3 എണ്ണം
മുളക്‌പൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
ഗരം മസാല പൊടി - 1/2 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - 1/2 കപ്പ്
കറിവേപ്പില
മല്ലിയില
എണ്ണ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. വട ഉണ്ടാക്കുന്നതിനായി ഉഴുന്നു പരിപ്പും ഉപ്പും കൂടി ചേര്‍ത്ത് വെള്ളമൊഴിക്കാെത അരച്ചെടുക്കുക. ഇതില്‍ നിന്ന് ഒരു സ്പൂണ്‍ നിറയെ എടുത്ത് എണ്ണയിലേക്കിടുക. ഇങ്ങനെ നന്നായി വറുത്തെടുത്ത വടകളെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റുക. മൂന്ന് ടീസ് സ്പൂണ്‍ എണ്ണ ഒരു പാത്രത്തിലേക്കൊഴിച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക്് കടുകും കറിവേപ്പിലയും ഇടുക. കടുക് നന്നായി പൊട്ടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കൂടി ചേര്‍ക്കുക. ഇളക്കി അല്പനേരം മൊരിച്ചെടുക്കുക. മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിക്കുക. അല്പം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. പാത്രം അടച്ച് വെച്ച് നന്നായി വേവിക്കുക. വെള്ളം പൂര്‍ണ്ണമായും വറ്റിയതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വട ചേര്‍ത്ത് അല്പം നേരം തിളപ്പിക്കുക. നന്നായി ഇളക്കിയതിനു ശേഷം മല്ലിയില ചേര്‍ക്കാം.

**************************
കൂട്ടുകറി

ചേരുവകള്‍

1.ചേന -250 ഗ്രാം
കാരറ്റ് -200 ഗ്രാം
ഇളംകുബളങ്ങ -250 ഗ്രാം
2.കടലപ്പരിപ്പ് -250 ഗ്രാം
3. മുളകുപ്പൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ശര്‍ക്കര -200 ഗ്രാം
ഉപ്പ് -പാകത്തിന്
4. തേങ്ങ -1
5. ജീരകം -അര ടീസ്പൂണ്‍
6.കടുക് -1 ടീസ്പൂണ്‍
7. ഉഴുന്നുപ്പരിപ്പ് - 1 ടീസ്പൂണ്‍
8. കറിവേപ്പില,എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പച്ചക്കറികള്‍ ചെറുതായി അരിയുക.കടലപ്പരിപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക.വെന്തു വരുമ്പോള്‍ കഷണങ്ങള്‍
ഇടുക.മഞ്ഞള്‍പ്പൊടി,മുളകുപ്പൊടി,ഉപ്പ്,ശര്‍ക്കര ചീകിയത് എന്നിവ വെന്ത കഷണങളില്‍ നല്ലപോലെ ഇളക്കി
ചേര്‍ക്കുക.തേങ്ങ അരമുറി ചിരകിയതും ജീരകവും നന്നായി അരയ്ക്കുക.ബാക്കി അരമുറി തേങ്ങയും ഉഴുന്നുപ്പരിപ്പും ചുവന്ന നിറമാകുന്നതുവരെ വറുത്ത്‌ കടുകും പൊട്ടിച്ച് കറിവേപ്പിലയും ഇടുക.ഇതിലേയ്ക്ക്‌
വേവിച്ചു വെച്ച കഷണങളും അരപ്പും ഇളക്കി ചേര്‍ക്കുക.
*************************
കൂട്ടുകറി

ചേരുവകള്‍
1.കടലപ്പരിപ്പ് - ഒരു കപ്പ്
2.നേന്ത്രക്കായ് - 2 എണ്ണം
ചേന - 100 ഗ്രാം
വെള്ളരി - 100ഗ്രാം
പടവലം - 100ഗ്രാം
മഞ്ഞള്പ്പൊടി - 1/4റ്റീസ്പുണ്
ഉപ്പ് - ആവശ്യത്തിന്
3. തേങ്ങാചിരകിയതു - 4 കപ്പ്‌
കുരുമുളക്‌ - 1/2റ്റീസ്പുണ്
മുളകുപൊടി - 1 റ്റീസ്പുണ്
വെളുത്തുള്ളി - 2 അല്ലി
കറിവേപ്പില - ഒരു തണ്ട്
4 കടുക്- 1 റ്റീസ്പൂണ്
ചുവന്ന മുളക് - 2
കറിവേപ്പില - 1 തണ്ട്
തേങ്ങാചിരകിയതു - 1/2 കപ്പ്
5..ശര്ക്കര - 50 ഗ്രാം

പാകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് വേവിച്ചതിനു ശേഷം രണ്ടാമത്തെ ചേരുവകള് ചേര്ത്തു വേവിക്കുക.
അല്പ്പം വെളിച്ചണ്ണയില് തേങ്ങാ ചിരകിയതിട്ട് ഒരു വിധം മൂക്കുമ്പോള് ബാക്കിയുള്ളചേരുവകള് ചേര്ത്ത് അല്പ്പനേരം ഇളക്കിയ ശേഷം തരുതരുപ്പായി അരച്ച് കറിയില് ചേര്ക്കുക.
നാലമത്തേ ചേരുവകള് അല്പ്പം വെളിച്ചണ്ണയില് വറുത്തു കറിയില് ഇടുകശര്ക്കര ചേര്ത്തിളക്കി കറി കുറുകിയ ശേഷം ഉപയോഗിക്കുക

ചിക്കന്‍ ബിരിയാണി തയ്യാറാക്കുന്ന വിധം ...




ചിക്കന്‍ ബിരിയാണി


1. ബസ്മതി അരി : 1 കിലൊ ( 5 ഗ്ലാസ്)
2. ചിക്കന്‍ : 1കിലൊ ( 8 പീസുകള്‍)
3. പച്ച മുളക് : 6 എണ്ണം
4. ഇഞ്ചി : ഒരു വലിയ കഷണം
5. വെളുത്തുള്ളി : 10 അല്ലി
6. പശുവിന്‍ നെയ് : 4-5 സ്പൂണ്‍
7. എണ്ണ : 5-6 സ്പൂണ്‍
8. വലിയ ഉള്ളി : 8 എണ്ണം
9. മല്ലിയില : കുറച്ച്
10. പൊതിയിനയില : കുറച്ച്
11. ചെരുനാരങ്ങ : 1 എണ്ണം.
12. തക്കാളി : 3 വലുത്
13. ബിരിയാണി മസാലപ്പൊടി : 3 വലിയ സ്പൂണ്‍
14. മല്ലിപ്പൊടി : 1 സ്പൂണ്‍
15. മുളകുപൊടി : അര സ്പൂണ്‍
16. ഖരം മസാല: കാല്‍ സ്പൂണ്‍
17. അണ്ടിപ്പരിപ്പ്, മുന്തിരി : കുറച്ച്
18. കുരുമുളക്, കറുകപട്ട, ഇല, ഏലക്ക, കറുകാമ്പ് : വളരെ കുറച്ച്.



പാകം ചെയ്യുന്ന വിധം

ഉള്ളി നീളത്തില്‍ കൊത്തിയരിയുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കൊത്തിയരിഞ്ഞ ഉള്ളിയിട്ട് (മുഴുവനുമല്ല - രണ്ട് ഉള്ളിയുടെ കഷണങ്ങള്‍ ബാക്കിവെക്കുക) വഴറ്റുക. അതിലേക്ക് അരച്ചു വെച്ച പേസ്റ്റ് (ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി) ചേര്‍ക്കുക. ഒന്നു മൂത്തു വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഒന്നര സ്പൂണ്‍ ഉപ്പ് , കഴുകി വൃത്തിയാകിയ ചിക്കന്‍ കഷണങ്ങള്‍ എന്നിവ ഇട്ട് മിക്സ് ചെയ്യുക. അതിനു ശേഷം ബിരിയാണി മസാല, മല്ലിപ്പൊടി, മുളകുപൊടി, ഖരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്യുക. പിന്നെ മല്ലിയില, പൊതിയിനയില എന്നിവയും ചേര്‍ത്ത് ചുറുനാരങ്ങ കുരു കളഞ്ഞ് പിഴിയുക. ഒന്നുകൂടി എല്ലാം ചേര്‍ത്ത് ഇളക്കി നല്ല കനമുള്ള അടപ്പ് കൊണ്ട് അടച്ച് ചെറുതീയില്‍ 20 മിനുറ്റ് വേവിക്കുക.
വേറൊരു വലിയ പാത്രത്തില്‍ (വട്ട പോലുള്ളത്) പശുവിന്‍ നെയ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരുള്ളി നീളത്തില്‍ കൊത്തിയരിഞ്ഞത് ചേര്‍ക്കുക. പതിനെട്ടാം ചേരുവയും ചേര്‍ക്കുക. ഒരുമിനുട്ടിനു ശേഷം അതിലേക്ക് 7 ഗ്ലാസ് വെള്ളം ഒഴിക്കുക. (അരി അളന്ന അതേ ഗ്ലാസ്സളവ്). ഒന്നര സ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം തിളച്ച് വരുമ്പോള്‍ കഴ്കി വെച്ച അരി ചേര്‍ത്ത് അടച്ച് ചെരുതീയില്‍ വെക്കുക. പതിനഞ്ച് മിനുട്ട് കഴിഞ്ഞാല്‍ ഒന്നിളക്കി തീ ഒന്നു കൂടി കുറച്ച് പത്ത്-പതിനഞ്ച് മിനുട്ട് വേവിക്കുക. അപ്പോഴേക്കും വെള്ളം മുഴുവനും വറ്റി ചോര്‍ പാകത്തിനു വെന്തിട്ടുണ്ടാകും.
ചെറിയൊരു ഫ്രൈപാനില്‍ കുറച്ച് എണ്ണയൊഴിച്ച് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വഴറ്റി കോരിയെടുക്കുക.(അണ്ടിപ്പരിപ്പ് ചെറിയ ബ്രൗണ്‍ നിറമാകുന്നത് വരെയും, മുന്തിരി പൊങ്ങുന്നത് വരെയും മാത്രം).അതിനു ശേഷം അതേ എണ്ണയില്‍ തന്നെ ബാക്കി വന്ന ഒരുള്ളിയുടെ കഷണങ്ങള്‍ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ നല്ല തീയില്‍ വഴറ്റുക.കാതു കോരിയെടുത്ത് അണ്ടി പരിപ്പ്, മുന്തിരി എന്നിവയോടൊപ്പം വെക്കുക.
ഇപ്പോള്‍ എല്ലാം തയാറായി. ഇനി ദം ഇടുകയാണ്‍ വേണ്ടത്. വട്ടയില്‍നിന്നും മുക്കാല്‍ ഭാഗം ചോര്‍ കോരിയെടുക്കുക. ബാകിവരുന്ന ചോറിനുമുകളില്‍ തയാറാക്കിയ പകുതി ചിക്കന്‍(കോരുമ്പോള്‍ നന്നായി ഇളക്കി കോരുക) ചേര്‍ക്കുക. അതിനു മുകളിലായി വേറെ കോരിവെചിരുന്നതില്‍ നിന്നും പകുതി ചോര്‍ ചേര്‍ക്കുക. അതിനു മുകളിലായി ബാക്കി ചിക്കനും കൂടി ചേര്‍ക്കുക. പിന്നെ അതിനു മുകളിലായി ബാക്കി മുഴുവന്‍ ചോറും ചേര്‍ത്ത് മുകള്‍ ഭാഗം ഒരുപോലെ അമര്‍ത്തി വെക്കുക. അതിനു മുകളിലായി വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, ഉള്ളി എന്നിവ വിതറുക. നല്ല കട്ടി അടപ്പ് കൊണ്ട് അടച്ചു വെച്ച് വളരെ ചെറിയ തീയില്‍ 15 മിനുട്ട് ദമ്മിനിട്ട് വേവുക്കുക.
അതിനു ശേഷം ചൂടോടെ വിളമ്പി കഴിക്കുക..
നാവില്‍ കൊതിയൂറും ബിരിയാണി റെഡി