2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

കുടംപുളി ഇട്ടുവച്ച ചെമ്മീന്‍ തേങ്ങാകൊത്തു കറി

  • കുടംപുളി ഇട്ടുവച്ച ചെമ്മീന്‍ തേങ്ങാകൊത്തു കറി

    ഫ്രഷ്‌ ചെമ്മീന്‍ കഴുകി വ്രത്തിയാക്കിയത് - അര കിലോ
    പച്ച തേങ്ങ പുറം തൊലി ചെത്തി കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്‌ -അര മുറി
    ഇഞ്ചി ഒരു വലിയ കഷണം

    വെളുത്തുള്ളി - പത്ത് അല്ലി
    ചുവന്നുള്ളി - പതിനഞ്ച് അല്ലി
    കാശ്മീരി മുളക് പൊടി - രണ്ടര ടേബിള്‍ സ്പൂണ്‍
    മല്ലി പൊടി - ഒരു ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
    വെളിച്ചെണ്ണ - നാല് ടേബിള്‍ സ്പൂണ്‍
    കുടംപുളി രണ്ടല്ലി
    കരുവേപ്പില മൂന്ന് ഇതള്‍

    പാചകം ചെയ്യുന്ന വിധം

    മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചു ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുതുള്ളി ചേര്‍ത്ത് ചെറുതായി വാടുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേര്‍ത്ത് വഴറ്റുക. ചെറുതായി വഴലുമ്പോള്‍ അരിഞ്ഞ്‌ വച്ചിരിക്കുന്ന തേങ്ങാ കൊത്തു ചേര്‍ത്തു ചേരുവ നല്ലവണ്ണം വഴറ്റുക. ഉള്ളി മൂത്ത്നല്ല ഗോള്‍ടെന്‍ ബ്രൌണ്‍ ആകുമ്പോള്‍ തീ കുറച്ചു മുളക് പൊടി മല്ലിപ്പൊടി മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. മസാലക്ക് ആവശ്യമായ ഉപ്പ് ചേര്‍ക്കുക.മസാല ചെറു തീയില്‍ വഴന്ന്‍ എണ്ണ തെളിയുമ്പോള്‍ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു പരുവത്തില്‍ ആക്കുക. ഈ വെള്ളം വറ്റി എണ്ണ തെളിയുമ്പോള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ചു തിളപ്പിക്കുക ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്ത് കുടംപുളിയും പാകത്തിനു ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ചെമ്മീന്‍ മുക്കാല്‍ വേവാകുംമ്പോള്‍ കരുവേപ്പില ചേര്‍ത്തു ബാക്കി വേവിച്ച്‌ ചാറു കുറുകുമ്പോള്‍ വാങ്ങുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ