2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

കഡായി പനീർ

കഡായി പനീർ
(പറയാനുള്ള പാടേ ഒള്ളൂ ഒണ്ടാക്കാൻ ഒരു ബഡായി പറയുന്ന പാട് പോലും ഇല്ല)

റെസിപി ചുവടെ

1. പനീർ ക്യൂബ്സ് - 250 ഗ്രാം

2.ഗ്രാമ്പൂ - 2 എണ്ണം
ഏലക്ക - 2 എണ്ണം
കറുവാപട്ട - 2 കഷണം
ഉണക്ക മുളക് - 3 ഏണ്ണം (മുറിച്ചത്)
കറുവ ഇല - 1 എണ്ണം മുറിച്ചത്
ഉണക്ക മല്ലി പൊടിച്ചത് - 1 ടേബിൾ സ്പൂണ്‍ (ഇല്ലാന്ന് പറഞ്ഞു രക്ഷപെടാം എന്ന് കരുതേണ്ട, ഒരു പാൻ അടുപതു വെച്ച് കുറച്ചു മൂപിച്ചു പൊടിക്ക് വേഗം)

3. സവാള - 1 വലുത് കൊത്തി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ - 1 ടേബിൾ സ്പൂണ്‍
മുളക് പൊടി - 2 ടി സ്പൂണ്‍
മല്ലിപൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1 / 4 ട്സ് സ്പൂണ്‍

4. തക്കാളി - 1 വലുത് കൊത്തി അരിഞ്ഞത്
5 എണ്ണ - 50 മില്ലി
6. ഉപ്പു ആവശ്യത്തിനു
7. വെള്ളം 1 / 2 കപ്പ്‌

തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ആ പനീർ കുട്ടന്മാരെ ഒന്ന് ചെറുതായി വറത്തു കോരുക (കരിക്കരുത് അവർ വെള്ളക്കാരാ - അത്യാവശ്യ സൌന്ദര്യ ബോധം ഒക്കെ വേണേ നമ്മുക്ക്)

ഇനി പാനിൽ ഉള്ള എണ്ണയിൽ 2 ആമത് പറഞ്ഞിരിക്കുന്ന സാധനങ്ങൾ ചേര്ക്കുക (മല്ലി പകുതി മാത്രം ചേർത്താൽ മതി - വറ്റൽ മുളക് അവസാനം ഇടുക)

ഇനി ഇതിലേക്ക് സവാള ഇട്ടു വഴറ്റണം. അല്പം ഉപ്പും ചേര്ക്കാം.
ഒന്ന് വഴലുംബോൾ ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ ഇട്ടു വഴറ്റണം. പച്ച മണം മാറുമ്പോൾ മുളക് പൊടി ചേർത്ത് കരിയാതെ മൂപ്പിക്കുക(നിറം വേണമെങ്കിൽ - വേണ്ടേൽ കരിച്ചോ)

നന്നായി മൂത്ത മണം വന്നോ?
എന്നാൽ പിന്നെ തക്കാളി അങ്ങോട്ട് ഇട്ടു നന്നായി വഴറ്റുക.
വറുത്തു വെച്ചിരിക്കുന്ന പനീർ ക്യൂബ്സും ചേർത്ത് ഇളക്കി യോജിപ്പിച്ച് അര കപ്പ്‌ വെള്ളം ചേർത്ത് ഒന്ന് മൂടി വെക്കുക.
3 മിനിറ്റ് കഴിഞ്ഞു(സമയം കറക്റ്റ് ആരിക്കണം, കരിച്ചു കളഞ്ഞിട്ടു ഷെറിൻ മാത്യുവിനെ കുറ്റം പറയരുത്) മൂടി തുറന്നു തീ കുറച്ചു എണ്ണ തെളിയുന്ന വരെ വെള്ളം വറ്റിക്കുക.

അവസാനമായി മാറ്റി വെച്ചിരിക്കുന്ന പകുതി മല്ലിപൊടി ചേർത്ത് 1 മിനിറ്റ് ഇളക്കി അടുപ്പിൽ നിന്നും ഇറക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ