മൈദമാവുകൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കാം
മൈദമാവ് -ഒരു കപ്പ്ശര്‍ക്കര -100 ഗ്രാം (പാനിയാക്കിയത്)
ഏലയ്ക്കാപ്പൊടി എള്ള് -അര ടീസ്പൂണ്‍ വീതം
ജീരകം -ഒരു നുള്ള്
കൊപ്രക്കൊത്ത് -ഒരു ടേബിള്‍ സ്പൂണ്‍ (നെയ്യില്‍ വറുത്തത്) സോഡാപ്പൊടി -ഒരു നുള്ള് .
ഉപ്പ് -ഒരു നുള്ള്
വെളിച്ചെണ്ണ -വറുക്കാന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
മൈദമാവില്‍ ശര്‍ക്കരപ്പാനി ഒഴിച്ചു കലക്കി വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് അല്‍പ്പനേരം വയ്ക്കുക. അപ്പക്കാര അടുപ്പത്തു വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അപ്പത്തിന്റെ മാവ് ഒരോ കുഴിയിലേക്കും ഒഴിച്ച് ഇരുവശവും മൂപ്പിച്ചു കോരുക. അപ്പത്തിന് അല്‍പ്പം കൂടി മയം വരണമെങ്കില്‍ പഴം കൂടി അരച്ച് മാവിനൊപ്പം ചേര്‍ക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ